തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂർ: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതർ വർഗ വഞ്ചകർ തന്നെയാണ്. തെറ്റ് തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണ്. ഓരോരുത്തരും ഓരോ ചാനലിലും സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

തെറ്റ് തിരുത്തിയാല്‍ ഈ ഭൂമുഖത്ത് ആരേയും തിരിച്ചെടുക്കും പക്ഷേ പാർട്ടിയെ വഞ്ചിച്ചതാണ് അവർ ചെയ്ത തെറ്റ്. വർഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായി പാർട്ടി ചൂണ്ടിക്കാട്ടിയിടുണ്ട്. ആ നിലപാടാണ് അവർ എടുത്തിട്ടുള്ളത്. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാർട്ടിയെ വഞ്ചിച്ച്‌ ചതിച്ചു പോകുന്ന നിലയാണ് ഉണ്ടായത്. അതിനെ ശക്തമായി വിമർശിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയെ വെല്ലുവിളിച്ച്‌ പുറത്തുപോയ എം.വി. രാഘവനേയും കെ.ആർ. ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്.

തളിപ്പറമ്പില്‍ എസ്‌ഐആറിന് ശേഷം മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂർ പോലെ ഉറച്ച്‌ ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്.രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാർത്ഥി നിർണയത്തില്‍ ഉണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണമായി പറയുന്നത്. മറ്റൊരാളെ നിർത്തിയാല്‍ പയ്യന്നൂരില്‍ ജയിക്കുമായിരുന്നു. തളിപ്പറമ്പില്‍ അത്തരത്തില്‍ പറയാൻ സാധിക്കില്ലായിരുന്നു എം വി ജയരാജൻ കണ്ണൂർ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

SUMMARY: CPM State Secretary M.V. Govindan has dismissed M.V. Jayarajan’s statement that they would be taken back if they corrected their mistake

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

സംസ്ഥാനത്ത് അതിതീവ്ര മഴ; അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

Related Articles

Popular Categories