കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും ‘സി ആർ 7’ ബ്രാൻഡിന്റെ ഡയറക്ടറുമായ എല്‍മ അവൈറോ കേരളത്തിലെത്തി. എല്‍മ അവെയ്‌റോ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണല്‍ ജൂവലഴ്സിന്റെ കോഴിക്കോട് ഷോറൂമില്‍ സംഘടിപ്പിച്ച ‘സ്പാർക്കിള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്യുന്നതിനായാണ് എല്‍മ എത്തിയത്.
കേരളത്തിലെ റൊണാള്‍ഡോ ആരാധകരുടെ വലിയ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി എല്‍മയോട് സംസാരിച്ചു. കേരളത്തിന്റെ സ്നേഹവും പിന്തുണയും സഹോദരനോട് അറിയിക്കാമെന്ന് എല്‍മ ഉറപ്പുനല്‍കി. റൊണാള്‍ഡോയുടെ കേരളത്തിലെ വലിയ ആരാധകവൃന്ദത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. താനും റൊണാള്‍ഡോയുടെ ആരാധകനാണെന്ന് മുഖ്യമന്ത്രി എല്‍മയോട് പറഞ്ഞു.
മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും എല്‍മ തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും രണ്ടുദിവസം ഇവിടെ ഉണ്ടാകുമെന്നും എല്‍മ പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത സഹോദരിയും പോർച്ചുഗീസ് ബിസിനസുകാരിയുമാണ് എല്‍മ.
SUMMARY: Cristiano Ronaldo’s sister Elma has arrived in Kerala and met with the Chief Minister
















