ആംആദ്മിക്ക് തിരിച്ചടി; ഡൽഹിയിൽ എല്ലായിടത്തും പിന്നില്‍

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വന്‍ തിരിച്ചടി. മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. വോട്ടെണ്ണൽ പകുതിയിലേറെ പിന്നിടുമ്പോൾ പഞ്ചാബിലെ 3 മണ്ഡലങ്ങളിൽ മാത്രമാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികൾ മുന്നിലുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജാമ്യം ലഭിച്ച് ജയിലിൽനിന്നെത്തി പ്രചാരണം നയിച്ച അരവിന്ദ് കേജ്‍രി‌വാളിന് ഒരു സ്വാധീനവും സൃഷ്ടിക്കാനായില്ലെന്ന് സൂചന നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ 7 സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ. മദ്യനയ അഴിമതിയും സ്വാതി മലിവാൾ എംപിയെ ആക്രമിച്ച കേസും ചർച്ചയായ ഡൽഹിയിൽ മത്സരിച്ച 4 സീറ്റിലും എഎപി പിന്നിലായി. ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപിക്കാണ് മുന്നേറ്റം.

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും...

വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി...

ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65)...

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി...

ഡി എം കെ അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് -...

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട്...

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ 

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ...

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4...

Related Articles

Popular Categories