എകെജി ഭവനില്‍ ഡല്‍ഹി പോലീസ്; ഐഷി ഘോഷിന്‍റെ അറസ്റ്റിന് നീക്കം

ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡല്‍ഹി പോലീസ്. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയ പോലീസിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനങ്ങളിലെത്തിയ സംഘത്തില്‍ വനിതാ പോലീസും ഉള്‍പ്പെട്ടിരുന്നു. വർഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കേസിന്റെ പേരിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ എത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, അറസ്റ്റിലേക്ക് നയിക്കുന്നതിന്റെ യഥാർത്ഥ കാരണമോ ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ പോലീസ് തയാറായില്ല.

കൃത്യമായ രേഖകളില്ലാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം എംപിമാരും നേതാക്കളും കർശന നിലപാടെടുത്തതോടെ പോലീസ് സംഘത്തിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. വിദ്യാർഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പട്ടിക ആർഎസ്‌എസ് മുഖപത്രമായ ‘ഒർഗനൈസർ’ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പോലീസന്വേഷണം എന്നതും ശ്രദ്ധേയമാണ്.

ജന്തർ മന്തറിലെ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരെ ഒരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻകാല പ്രഖ്യാപനം. എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി മുൻകാല സമരങ്ങളുടെ പേരില്‍ വിദ്യാർത്ഥി നേതാക്കളെ വേട്ടയാടാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

SUMMARY: Delhi Police at AKG Bhavan; move to arrest Aishe Ghosh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയില്‍നിന്ന് രാജിവെച്ചെന്ന വാർത്തകള്‍ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറും മുൻ...

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

Related Articles

Popular Categories