മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന. ബെംഗളൂരു, ബെളഗാവി, ഗോവ എന്നിവിടങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സതീഷ് ജാർക്കിഹോളിയുടെ മകളും ലോക്‌സഭാംഗവുമായ പ്രിയങ്കയുടെ വീട്ടിലും പരിശോധന നടന്നു. വിദേശനാണ്യവിനിമയ ചട്ട (ഫെമ) ലംഘനത്തെ തുടർന്നുള്ള കേസിലാണിതെന്നാണ് സൂചന. ഇ.ഡി. അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബെളഗാവിയിലെ ചിക്കോഡിയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് പ്രിയങ്ക.

ആഫ്രിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ള ജാർക്കിഹോളി കുടുംബത്തിന്റെ വിദേശ നിക്ഷേപവും വിദേശ യാത്രകളും സംബന്ധിച്ച രേഖകളാണ് ഇ.ഡി പ്രധാനമായും പരിശോധിച്ചത്.

ജൂണിൽ സതീഷ് ജാർക്കിഹോളിയുടെ സഹോദരീ ഭർത്താവും എക്‌സൈസ് അഡിഷനൽ കമ്മിഷണറുമായ വൈ.മഞ്ചുനാഥിന്റെ വീട്ടിലും ഓഫിസിലും ഇ.‍ഡി റെയ്ഡ് നടത്തിയിരുന്നു. എക്‌സൈസ് അഴിമതിയെ തുടർന്നുള്ള ലോകായുക്ത കേസിന്റെ തുടർച്ചയായിട്ടായിരുന്നു റെയ്ഡ്.

പഞ്ചസാര ഫാക്ടറി ഉടമകളാണ് ജാർക്കിഹോളി കുടുംബം. 2013–16 വരെ സതീഷ് എക് സൈസ് മന്ത്രിയായിരുന്നു.  ബി.ജെ.പി. നേതാക്കളായ രമേഷ് ജാർക്കിഹോളി, ബാലചന്ദ്ര ജാർക്കിഹോളി എന്നിവർ സതീഷ് ജാർക്കിഹോളിയുടെ സഹോദരങ്ങളാണ്.
SUMMARY: ED searches at Minister Satish Jarkiholi’s homes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎസ്‌സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി....

അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും

അമരാവതി: അസഹ്യമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക്...

സി.എൻ.ആർ. റാവുവിന് എസ്.ഐ.ആർ. നോട്ടീസ് നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അധികൃതർ

ബെംഗളൂരു: ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫസർ സി.എൻ.ആർ. റാവുവിന് കർണാടകയിലെ...

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും​ ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റും ബിജെപി...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...

ബി.എം.ടി.സി. ബസുകളുടെ തത്സമയ വിവരങ്ങൾ ഇനി ഒല, ഊബർ ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളിലും

ബെംഗളൂരു: ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ബി.എം.ടി.സി. ബസുകളുടെ തത്സമയ...

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

Related Articles

Popular Categories