തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.
കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ അര്‍ധരാത്രി 12 വരെയുള്ള സമയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ 15 മിനുട്ട് മുതല്‍ അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം.
SUMMARY: Electricity is not available as per demand, possibility of power cuts in the state even today
















