തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സ്വർണ മെഡൽ നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്ന പരിശീലകർക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് പാരിതോഷികം.
ഓപ്പറേഷൻ കളരിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രഖാപനം.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് 45 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മത്സരത്തിനിറങ്ങും. ‘തീജ്ജ്വാല’ എന്നർഥംവരുന്ന ‘ഹൊനോഹോനോ’യാണ് ഈ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം.
SUMMARY: Kerala announces Rs 50 lakh reward for Malayali athletes who win gold at Asian Games, Rs 30 lakh for silver
















