മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണ് നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ കമ്പനിക്ക് നൽകിയ പരാതിയിലാണിത്.

ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി മുഴക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കിൽ അവരുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംഭവത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഷഹബാസ് കമ്പനിക്ക് കൈമാറിയിരുന്നു.

സ്ത്രീകളുടെ വസ്ത്ര ധാരണത്തിനെതിരെ ഭീഷണി മുഴക്കിയത് ഗുരുതരമായ വിഷയമാണെന്ന് എറ്റിയോസ് സർവിസസ് പ്രതികരിച്ചു. സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും കമ്പനി അറിയിച്ചു. അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.

TAGS: KARNATAKA | EMPLOYEE FIRED
SUMMARY: Dress appropriately in Karnataka, or face acid attack, Bengaluru man loses job after threat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചനിലയില്‍

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍...

കർണാടകയിൽ കനത്ത മഴ; ശിവമൊഗ്ഗയിൽ മണ്ണിടിച്ചിലിൽ ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു

ബെംഗളൂരു: കർണാടകയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ...

Related Articles

Popular Categories