ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവൃത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഖത്തര്‍ അധികൃതരുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചിരുന്നു. ബാധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് കനത്ത തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകള്‍, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച്‌ ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീര്‍ണ്ണമായ ‘കൂള്‍ഡൗണ്‍’ ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമായത്.

SUMMARY: Explosion at natural gas plant in Qatar; Malayali among the dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികള്‍  

ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം...

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

Related Articles

Popular Categories