എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടി സ്വദേശി ഹന്ന(23)യാണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി കവളങ്ങാട് താലൂക്ക് ആശുപത്രിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഹന്നയുടെ പ്രതിശ്രുത വരൻ മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്റണി മരിച്ചത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ചയായിരുന്നു ആന്റണിയുടെ സംസ്കാരം. പ്രതിശ്രുത വരന്റെ വിയോഗത്തിന്റെ ദുഃഖത്തിലായിരുന്നു ഹന്ന.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു. അച്ഛൻ: ജോണി. അമ്മ: പരേതയായ മിനി. സഹോദരി: ഹണി (ഫാർമസിസ്റ്റ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.
SUMMARY: Fiancé dies in bike accident; young woman also found dead
















