ബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് അന്തരിച്ചു

ബെംഗളൂരു : ബെംഗളൂരു അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസ് (96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ലോകത്തെ ഏറ്റവുംപ്രായമുള്ള ബിഷപ്പുമാരിൽ ഒരാളായിരുന്നു.

1928 ജൂൺ 22-ന് 1928 ജൂൺ 22 ന് സൗത്ത് കാനറ ജില്ലയിലെ പംഗളയിൽ ഡീഗോ മത്യാസിൻ്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി ജനിച്ചു. 1945 ജൂണില്‍ മംഗളൂരു ജെപ്പുവിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ ചേർന്നു. ശ്രീലങ്കയിലെ കാൻഡിയിൽവെച്ച് 1954 ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ചു.

കർണാടകത്തിലെ ബജ്‌പെ സെയ്ന്റ് ജോസഫ് ഇടവകയിൽ സഹ വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ഒരുവർഷത്തിനുശേഷം ഉന്നതപഠനത്തിനായി റോമിൽപ്പോയി. കാനോനിക നിയമത്തിലും അന്താരാഷ്ട്ര സിവിൽ നിയമത്തിലും അറിവുനേടി. 35-ാം വയസ്സിലാണ് ചിക്കമഗളൂരു ബിഷപ്പായത്. 1974 മുതൽ 1982 വരെ ബെംഗളൂരു സെയ്ന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ചെയർമാനായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഷപ്പായതിന്റെ അറുപതാംവാർഷികം ആഘോഷിച്ചിരുന്നു. ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസിന്റെ വിയോഗത്തിൽ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അനുശോചിച്ചു.
<BR>
TAGS : ARCHBISHOP EMERITUS REV ALPHONSUS MATHIAS
SUMMARY : Former Archbishop of Bengaluru Rev. Alphonsus Mathias passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. കേരളസമാജം ഹാളിൽ സംഘടിപ്പിച്ച...

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ചു; 11കാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം...

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി വേണ്ടെന്ന് തീരുമാനിച്ചത് കാലതാമസം ഒഴിവാക്കാൻ; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ...

മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; കർശന നിർദേശവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്ന ഉത്തരവുമായി എക്‌സൈസ്...

മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം: ലിഫ്റ്റിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

മുംബ : അന്ധേരി വെസ്റ്റിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം....

കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർ...

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

Related Articles

Popular Categories