തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 13,680 രൂപയായും പവൻ വില 1,09,440 രൂപയായും താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇതിനുപുറമേ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇറക്കുമതി തീരുവയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ വില നിർണയത്തില്‍ നിർണായക പങ്കുവഹിക്കുന്നു.
SUMMARY: Gold rate is decreased
















