ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള യോഗ്യനായ സാമൂഹിക പ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ എം എം എ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ ഹാജിയെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡണ്ടും ക്രസൻ്റ് സ്‌കൂൾ ചെയർമാനുമായ അഡ്വ. പി ഉസ്‌മാൻ പറഞ്ഞു. എം. എം. എ. മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിൽ നടത്തിയ അനുസ്‌മരണ പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി ടി.സി സിറാജ് സ്വാഗതം പറഞ്ഞു. ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ കെ.എച്ച് .ഫാറൂഖ്, സെക്രട്ടറിമാരായ പി . എം . അബ്ദുൽ ലത്തീഫ് ഹാജി, സുബൈർ കായക്കൊടി, മാനേജർ പി.എം മുഹമ്മദ് മൗലവി, സി .എച്ച്. ശഹീർ ,ഈസ ടി.ടി.കെ, ടി.സി. ശബീർ , അബ്ദു ആസാദ് നഗർ, അലിക്കോയ തുടങ്ങിയവർ പ്രസംഗിച്ചു. എ.കെ. അബ്ദുൽ കബീർ നന്ദിയും പറഞ്ഞു.
















