പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മരിച്ചവരിൽ 20 നൈറ്റ് ക്ലബ്ബ് ജീവനക്കാരും 5 വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. അർപോറയിലെ ‘ ബീർച്ച് ബൈ റോമിയോ ലേൻ ‘ എന്ന നൈറ്റ് ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. ബെംഗളൂരു സ്വദേശിയായ ഇഷാക്ക് ആണ് മരിച്ചത്. തീപിടിത്തത്തിന് മുമ്പേ ഇഷാക്ക് ക്ലബ്ബില്‍ നിന്ന് പുറത്ത് വന്നെങ്കിലും മൊബൈല്‍ എടുക്കാന്‍ മറന്നിതിനാല്‍ വീണ്ടും ക്ലബ്ബിലേക്ക് തിരിച്ചു പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പുക നിറഞ്ഞു ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.
ഡാൻസ് ഫ്ലോറിലാണ് തീപ്പിടിത്തം ഉണ്ടായത്. ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധം അകത്ത് കുടുങ്ങിപ്പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏകദേശം 100 പേരെങ്കിലും നൈറ്റ് ക്ലബ്ബിലെ ഡാൻസ് ഫ്ലോറിൽ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പലരും താഴത്തെ നിലയിലേക്ക് ഓടി. അവിടെ പാചകപ്പുരയിൽ ജീവനക്കാർക്കൊപ്പം കുടുങ്ങുകയായിരുന്നു.
നൈറ്റ് ക്ലബ്ബിന്റെ പ്രവേശനവും പുറത്തുകടക്കുന്ന വഴിയും ഇടുങ്ങിയതാണ്. ഇടുങ്ങിയ വഴികൾ കാരണം ഫയർ എഞ്ചിനുകൾക്ക് നേരിട്ട് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. ഏകദേശം 400 മീറ്റർ അകലെയാണ് ഫയർ എഞ്ചിനുകൾ പാർക്ക് ചെയ്തത്.
അഞ്ജുന പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. 17 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അഞ്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ബീർച്ച് ബൈ റോമിയോ ലേൻ’ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയും ക്ലബ് മാനേജർ, ഇവന്റ് ഓർഗനൈസർമാർ എന്നിവർക്കെതിരെയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഗോവ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
SUMMARY: Goa Night club fire tragedy; Bengaluru native among the dead














