മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ ഇടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. അപകടസമയത്ത് സുഹൈൽ കാറോടിച്ചിരുന്നത് 150 കിലോ മീറ്റർ വേഗതയിലായിരുന്നു എന്നാണ് പുതിയ വിവരം. അരക്കിലോമീറ്റര്‍ ദൂരം 11 സെക്കൻഡുകള്‍കൊണ്ട് കടന്നു പോയെന്നാണ് പോലിസ് പറയുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈല്‍ പൊലിസിനോട് പറഞ്ഞത്.

സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ നിന്നുമാണ് സുപ്രധാന ദൃശ്യം പോലീസിന് ലഭിച്ചത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പെടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോമീറ്റർ കാണാം.സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

വാഹനം സഞ്ചരിച്ച വേഗമുള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി മിനി കൂപ്പറിന്‍റെ ഇഡിആര്‍ പോലിസ് ജര്‍മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യൂ ആസ്ഥാനത്തെ വിദഗ്ധര്‍ ഇഡിആര്‍ പരിശോധിച്ചതിനു ശേഷം വിവരം പോലിസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.

ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌.
SUMMARY: Suhail drove the car at a speed of 150 km/h while under the influence of alcohol, covering half a kilometer in 11 seconds.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പിപി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ്...

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോള്‍ഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ...

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം: ഇഡിആര്‍ ജര്‍മ്മനിയിലേക്ക് അയക്കും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗം; കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ബിജെപി നേതാവിനെതിരെ...

Related Articles

Popular Categories