സ്ത്രീവിരുദ്ധ പരാമര്‍ശം; ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍റെ മൊഴിയെടുത്തു. രാവിലെ വടകര സ്റ്റേഷനിലെത്തിയ ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച്‌ പോലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ പറഞ്ഞു.

ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. കേരളത്തില്‍ പലരും പ്രസംഗിച്ചിട്ടുണ്ട്. അതിന്‍റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വ്യക്തികളുടെ പേര് പറയുന്നതില്‍ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്‌ എറില്‍ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍റെ വിവാദപരാമര്‍ശം. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോയെന്നും ഒരു നടിയുടെ പേര് പറഞ്ഞ ശേഷം അവരുടെ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്നുമായിരുന്നു പരാമര്‍ശം.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

Related Articles

Popular Categories