ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും പോലീസ് റെയ്ഡ്. കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി, സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ ഇവിടെ പരിശോധന നടത്തിയത്.

കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച്‌ ആന്റോ അഗസ്റ്റിനെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും സഹോദരൻ ജോസുകുട്ടി അഗസ്റ്റിൻ അവിടെയെത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. വയനാട്ടിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന വലിയ മദ്യശേഖരം കണ്ടെത്തിയത് കേസില്‍ പുതിയ വഴിതിരിവായി. തുടർന്ന് പോലീസിന്റെ വിവരമറിയിച്ചതിനെ തുടർന്ന് കല്‍പ്പറ്റ എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

കേരളത്തിലെ നിയമപ്രകാരം ഒരാള്‍ക്ക് ലൈസൻസോ പെർമിറ്റോ ഇല്ലാതെ മൂന്ന് ലിറ്റർ വിദേശമദ്യവും മൂന്നര ലിറ്റർ വൈനും, പരമാവധി 15 ലിറ്റർ മദ്യവും മാത്രമാണ് കൈവശം വെക്കാൻ അനുമതിയുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ ഉയർന്ന അളവില്‍ ഇവിടെ നിന്നും 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. കേസില്‍ അന്വേഷണവും റെയ്ഡുകളും പുരോഗമിക്കുകയാണ്.

SUMMARY: Huge liquor stash at Anto’s house; 43 litres of foreign liquor seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി...

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം...

ലോസ് ഏഞ്ചല്‍സില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ലോസ് ഏഞ്ചല്‍സ്: അമെരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ...

എഞ്ചിനീയർമാർക്ക് ആദരം: കർണാടകയില്‍ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er.’ ചേർക്കാം

ബെംഗളൂരു: പേരിന് മുന്നില്‍ ഡോക്ടര്‍മാര്‍ 'Dr.' എന്നും അഭിഭാഷകര്‍ 'Adv.' എന്നും ഉപയോഗിക്കുന്ന...

Related Articles

Popular Categories