ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി ജോലിചെയ്തിരുന്ന മഞ്ജുളയാണ് കൊല്ലപ്പെ‌‌ട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.

15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. പ്രദീപിന് ഓൺലൈൻ ബെറ്റിങ് നടത്തുന്ന ശീലമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി കുടുംബത്തിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. മഞ്ജുളയുടെ സ്വഭാവത്തിൽ പ്രദീപിന് സംശയമുണ്ടായിരുന്നതായും പിതൃത്വത്തെ ചൊല്ലിയും തർക്കിച്ചിരുന്നതായും ആരോപണമുണ്ട്.

പ്രദീപിന്റെ നിരന്തരമായ പീഡനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമാസി മഞ്ജുള കുട്ടികൾക്കൊപ്പം സ്വന്തം അമ്മ വീട്ടിലായിരുന്നു താമസം. തുടർന്ന് മഞ്ജുള താമസിക്കുന്ന വീട്ടിലെത്തിയ പ്രദീപ്, തന്നോട് ക്ഷമിക്കണമെന്നും ഒപ്പം വരണമെന്നും അഭ്യർഥിച്ചു. മഞ്ജുളയുടെ കാലിൽ വീണ് മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊടുന്നനെ പ്രദീപ് അക്രമാസക്തനാവുകയും ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മഞ്ജുളയുടെ അമ്മയുടെയും രണ്ട് മക്കളുടെയും മുന്നിൽവെച്ചായിരുന്നു ആക്രമണം. ഇരുപതിലധികം തവണയാണ് ഇയാൾ മഞ്ജുളയെ കുത്തിയത്.

കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നു. “തന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തതായി ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. എനിക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും സഹോദരനോടും സംസാരിച്ചിട്ടുണ്ട്. കൂടെവരാൻ ഒരിക്കൽക്കൂടി അവളോട് ആവശ്യപ്പെടും. വരില്ലെന്ന് പറഞ്ഞാൽ അവളെ ഞാൻ അവിടെവെച്ച് കൊല്ലും”, പ്രദീപ് വീഡിയോയിൽ പറയുന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം, പ്ര​ദീ​പ് ക​ത്തി ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം കൈ​യു​ടെ ഞ​ര​മ്പ് മു​റി​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
SUMMARY: Husband stabs wife, a home guard, to death in front of their children

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന്...

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂഡല്‍ഹി: മുഖ്യതി​രഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം....

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

Related Articles

Popular Categories