ബെംഗളൂരു: 12-ാമത് ഐജെസിസി ഓണം ചിത്രരചനാമത്സരം മൈസുരുവിലെ ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറാൾ മോൺ തോമസ് തെന്നാട്ടിൽ ഉദ്ഘാടനം ചെയ്യും.ഐജെസിസി പ്രസിഡന്റ് എ.ആർ. ജോസഫ് അധ്യക്ഷത വഹിക്കും. ഫാ. അമൽ ഇടത്തിൽ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30 മുതൽ അഞ്ചുവരെയാണ് ചിത്രരചനാമത്സരം. എൽകെജിമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾക്ക് നാലുവിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും സെപ്റ്റംബർ ഏഴിനുനടക്കുന്ന ഓണാഘോഷവേദിയിൽ മാണ്ഡ്യ രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വിതരണം ചെയ്യും.
എൽകെജി, യുകെജി & സ്റ്റാൻഡേർഡ്-1 (കാറ്റഗറി-1), സ്റ്റാൻഡേർഡ് 2-4 (കാറ്റഗറി-2), സ്റ്റാൻഡേർഡ് 5-7 (കാറ്റഗറി-3), സ്റ്റാൻഡേർഡ് 8-10 (കാറ്റഗറി-4) എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രവുമായി ഉച്ചയ്ക്ക് 2.30-ന് മത്സരവേദിയിലെത്തണമെന്ന് കൺവീനർമാരായ ജോയ് ചിറ്റിലപ്പിള്ളി, സാജു പുതുശ്ശേരി എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845055462, 81059-50870, 99000-43355
SUMMARY: IJCC Onam painting competition tomorrow