ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക. ലൈഫ് സയൻസ് വിഭാഗത്തില്‍ ബെംഗളൂരുവിലെ നാഷണൽ സെന്റർ ഓഫ് ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ അഞ്ജന ഭദ്രിനാരായണൻ, സാമ്പത്തികശാസ്ത്രത്തിൽ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ നിഖിൽ അഗർവാള്‍,എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ടൊറന്റോ സർവകലാശാലയിലെ മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്‌ദേവ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ ഷിക്കാഗോ സർവകലാശാലയിലെ സൗത്ത് ഏഷ്യൻ ലാംഗ്വേജസ് ആൻഡ് സിവിലൈസേഷൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഭാഷാ പണ്ഡിതനുമായ ആൻഡ്ര്യൂ ഒല്ലത്ത്, മാത്തമാറ്റിക്കൽ സയൻസസിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസർ സബ്യസാചി മുഖർജി, ഫിസിക്കൽ സയൻസസിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിക്കൽ എൻജിനിയറിങ് പ്രൊഫസർ കാർത്തിഷ് മന്ദിരം എന്നിവരാണ് പുരസ്‌കാരം നേടിയത്.
ഓരോ വിഭാഗത്തിലും ഒരു ലക്ഷം യുഎസ് ഡോളറും (88.60 ലക്ഷം രൂപ) സ്വർണമെഡലും പ്രശസ്തിപത്രവുമാണ് പുരസ്കാരം.ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ദിനേശ്, ട്രസ്റ്റിമാരായ നാരായണമൂർത്തി, ശ്രീനാഥ് ബട്‌നി, ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. പ്രതിമ മൂർത്തി, എസ്.ഡി. ഷിബുലാൽ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
SUMMARY: Infosys Foundation Awards announced













