ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ഉദ്ഘാടനം മത്സരം നടക്കുന്ന 28ന് ശനിയാഴ്ച രാത്രി 11 മണിമുതല്‍ ഞായറാഴ്ച വെളുപ്പിന് 2 വരെ നമ്മ മെട്രോ സർവീസ് നടത്തും. വൈറ്റ്ഫീൽഡിൽ നിന്നു 12.30നും ചലഘട്ടയിൽ നിന്നു 12.45നും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവാര സ്റ്റേഷനുകളിൽ നിന്നു 12.45നും ബൊമ്മസന്ദ്ര, ആർവി റോഡ് സ്റ്റേഷനുകളിൽ നിന്ന് ഒന്നിനും അവസാന ട്രെയിനുകൾ പുറപ്പെടും. ഐപിഎൽ ടിക്കറ്റുള്ളവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇരുവശങ്ങളിലേക്കും സൗജന്യമായി യാത്ര ചെയ്യാം.
SUMMARY: IPL inauguration; Metro will run till 2 am on 28th
SUMMARY: IPL inauguration; Metro will run till 2 am on 28th















