ധാർവാഡ് രാമപുര വനമേഖലയിൽ റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ ധാർവാഡ് റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച മുതൽ ബോലഷെട്ടിയെ കാണാനില്ലായിരുന്നു. ഫോൺ റിംഗ് ചെയ്തെങ്കിലും പുലർച്ചെ 2:30 ന് സ്വിച്ച് ഓഫ് ആയതായി ബന്ധുക്കള്‍ പറഞ്ഞു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കണ്ടാണ് വാഹനം രാജു ബോലഷെട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചത്, മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ് കണ്ടെത്തിയത്. ബെളഗാവി ബൈലഹൊങ്കലിൽ നിന്നുള്ള രാജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു തീയിട്ടതാകാനിടയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു.
















