രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പ​ന്തീ​രാ​ങ്കാ​വിൽ ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധുവിനെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി സൂചന. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇതേത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണം സംഘത്തിന്റെ നീക്കം.

അതേസമയം രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു.

മേ​യ് 12നാ​ണ് പെ​ൺ​കു​ട്ടി​യും ബ​ന്ധു​ക്ക​ളും പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ന്റെ കേ​ബി​ൾ ക​ഴു​ത്തി​ൽ ചു​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here