കയ്പമം​ഗലം അപകടം; വിദ്യാർഥികൾ ലഹരി ഉപയോഗിച്ചു, നാട്ടുകാരുമായി തർക്കം, കൈയാങ്കളി

തൃശ്ശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം എന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.

വാഹനാപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങള്‍ ലഭിച്ചത്. ശനിയാഴ്ച രാത്രി തളിക്കുളത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ സംഘം അവിടെയുണ്ടായിരുന്നവരുമായി വലിയ രീതിയിലുള്ള തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വാക്കുതര്‍ക്കം പിന്നീട് രൂക്ഷമായ കൈയാങ്കളിയിലാണ് കലാശിച്ചത്.

ഹോട്ടലിലെ പ്രശ്‌നം വഷളായതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് ഉറപ്പായതോടെയാണ് വിദ്യാര്‍ഥികള്‍ തിടുക്കത്തില്‍ കാറില്‍ക്കയറി അവിടെനിന്നും രക്ഷപ്പെട്ടത്. പോലീസിന്റെ പിടിയിലാകുമെന്ന ഭയത്താല്‍ ദേശീയപാതയിലൂടെ അമിതവേഗതയില്‍ വാഹനം ഓടിച്ചുപോയതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. തളിക്കുളത്തുനിന്നും അമിതവേഗതയില്‍ പാഞ്ഞെത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായിരുന്നു. മുന്‍ഭാഗം ഉള്‍പ്പെടെ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന നേരെയുള്ള (സ്‌ട്രൈറ്റ്) റോഡായതിനാല്‍ വാഹനത്തിന് നല്ല വേഗതയുണ്ടായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

തമിഴ്‌നാട് ഡിണ്ടിഗലിലെ പി.എസ്.എന്‍.എ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സേലം സ്വദേശികളായ വിശ്വ, സന്തോഷ്, മധുര സ്വദേശികളായ പ്രസന്ന, മുരളീകൃഷ്ണന്‍, ദിണ്ടിഗല്‍ സ്വദേശികളായ ജോഷ്വ, ജീവ എന്നിവര്‍ക്ക് പുറമേ സൂര്യ, യുവസഞ്ജിത് എന്നിവരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് ദാരുണമായി മരിച്ചത്.
SUMMARY: Kaipamangalam accident; Students consumed drugs, argued with locals, got into a fight

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ....

യെലഹങ്കയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി വെട്ടേറ്റു മരിച്ചു; ഭാര്യയുടെ മുന്നിൽ ആക്രമണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ...

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം...

തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ....

യെലഹങ്കയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി വെട്ടേറ്റു മരിച്ചു; ഭാര്യയുടെ മുന്നിൽ ആക്രമണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ...

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം...

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ്...

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

Related Articles

Popular Categories