ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെഎസ്ആർ ബെംഗളൂരു- കണ്ണൂര്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ ((16511/512)) നാളെ മുതല്‍ കോഴിക്കോട് വരെ നീട്ടി. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചു. കോഴിക്കോട് നിന്നുള്ള മടക്ക സർവീസ് 16ന് തുടങ്ങും.
യശ്വന്തപുര, കുണിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേഷ്പുര, സുബ്രഹ്മണ്യ റോഡ്, മംഗളൂരു ജംക്‌ഷൻ, കാസറഗോഡ്, പയ്യന്നൂർ വഴിയാണ് സർവീസ്.
കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) രാത്രി 9.35നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് തലശേരി –11.20, വടകര–11.41, കൊയിലാണ്ടി–11.58 വഴി പിറ്റേദിവസം ഉച്ചയ്ക്ക് 12.40നു കോഴിക്കോട്ടെത്തും.
കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) വൈകിട്ട് 3.30നു പുറപ്പെട്ട് കൊയിലാണ്ടി–3.52, വടകര –4.12, തലശേരി– 4.34 കണ്ണൂർ– 5.05 വഴി രാവിലെ 6.35നു ബെംഗളൂരുവിലെത്തും.
ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ 2024 ജനുവരി 28-ന് റെയിൽവേ ബോർഡ് അനുമതി നൽകി താൽക്കാലിക സമയപട്ടിക പുറത്തിറക്കിയിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവന് ഉത്തരവ് സഹിതം റെയിൽവേമന്ത്രി നൽകിയിട്ടും മംഗളൂരു റിസർവേഷൻ ക്വാട്ട നഷ്ടപ്പെടുമെന്ന മംഗളൂരു എം.പി.നളീൻകുമാർ കട്ടീലിൻ്റെ വാദത്തിൽ അത് മാറ്റുകയായിരുന്നു.
SUMMARY: Kannur train from Bengaluru via Mangalore will operate from tomorrow to Kozhikode















