ബെംഗളൂരു: 2026–27 ലെ കർണാടക ബജറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10.15 നാണ് ബജറ്റ് അവതരണം. ധനമന്ത്രിയെന്ന നിലയ്ക്ക് സിദ്ധരാമയ്യ അവതരിപ്പിക്കുന്ന 17–ാമത്തെ ബജറ്റാണിത്. തുടർച്ചയായ രണ്ടാം വർഷവും റവന്യൂ കമ്മി ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. 4.20 ലക്ഷം കോടി രൂപയുടെ ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷ. ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും, പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്ന ബജറ്റായിരിക്കുമിതെന്നും വിലയിരുത്തുന്നു.
SUMMARY: Karnataka Budget Today
SUMMARY: Karnataka Budget Today
















