Friday, March 13, 2026
24.2 C
Bengaluru

കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു; ശമ്പളം ഒറ്റത്തവണയായിത്തന്നെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിയ്ക്ക് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റില്‍ കെഎസ്‌ആർടിസിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ്‌ കോർപറേഷന് നല്‍കിയത്‌.

കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ഓണത്തിനുമുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉറപ്പുനല്‍കിയിരുന്നു. കേരള ബാങ്കില്‍ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസവും ആദ്യം ഒറ്റഗഡുവായി ശമ്പളം നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. സർക്കാർ നല്‍കുന്ന അമ്പതുകോടിയും ദിവസേനയുള്ള കളക്ഷനില്‍ നിന്നുള്ള വരുമാനവും കൊണ്ട് ലോണ്‍ അടച്ചുതീർക്കും.

അതേസമയം പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികള്‍ക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.

TAGS: KSRTC | SALARY
SUMMARY: Another Rs 30 crore sanctioned for KSRTC; Salary is lump sum

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ കടിച്ചുകൊന്നു, മകന് ഗുരുതര പരുക്ക്

തൃ​ശൂ​ര്‍: കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വീ​ട്ടി​ൽ​ക്ക​യ​റി തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ...

പിൻസീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം : വാഹനത്തിന്റെ പിൻ സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബൽറ്റ് നിർബന്ധമായി ധരിക്കണമെന്ന...

ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​ക​ണി​യാ​പു​രം...

വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ...

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുന്നു. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട്...

Topics

മയക്കുമരുന്ന് വില്‍പ്പന: രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന മലയാളികൾ ഉൾപ്പെടെ മൂന്നു പേര്‍...

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ...

പശ്ചിമേഷ്യൻ സംഘർഷം; ബെംഗളൂരുവില്‍ 21 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു...

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്ക് അവധിക്കാല ക്യാംപ്

ബെംഗളൂരു: കബ്ബൻ പാർക്ക് ബാലഭവൻ സൊസൈറ്റി സംഘടിപ്പിക്കുന്ന  വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ്...

പാചകവാതക ക്ഷാമം; ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ബെംഗളൂരുവില്‍ 17 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള...

മെട്രോ യെലോ ലൈനിലെ കൂടുതല്‍ സ്റ്റേഷനുകളില്‍ നിന്ന് ബിഎംടിസിയുടെ ഫീഡർ ബസ് 

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ യെലോ ലൈനിലെ കൂടുതൽ സ്റ്റേഷനുകളില്‍...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: തൃശൂർ സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ ദിലീപിന്റെയും...

Related News

Popular Categories

You cannot copy content of this page