ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ്

ശ്രീനഗർ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയാൾ വെടിയുതിർക്കുകയായിരുന്നു.ഫറൂഖ് അബ്ദുള്ളയോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കമൽ സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്നവർ പ്രതിയെ മർദ്ദിക്കുകയും ചെയ്തു.

തന്‍റെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. ഇത്രയധികം സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്താൻ അക്രമിക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

SUMMARY: Firing at former Jammu and Kashmir Chief Minister Farooq Abdullah

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

Related Articles

Popular Categories