ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം നടത്തി. കവിയും അധ്യാപകനുമായ ടി.പി. വിനോദ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു.
സജിത് കുമാർ സ്വാഗതവും ജഗത് എം.ജി നന്ദിയും പറഞ്ഞു. കാർണിവൽ, വിനോദപരിപാടികൾ, കലാപരിപാടികൾ, സ്കിറ്റ്, ശ്രുതിലയം ഓർക്കസ്ത്ര അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവ നടന്നു. നവീൻ മേനോൻ, തുളസീദാസ്, ശിവദാസ് ഇടശ്ശേരി, പ്രവീൺ എൻ. പി, ശിവശങ്കരൻ നായർ, ആഷ്മർ ഹാഷിം, രാജേഷ് എം.കെ, ശിവപ്രസാദ്, സുധീർ, മേഘ, ഗോപിക, സാന്ദ്ര എന്നിവർ നേതൃത്വം നൽകി.
SUMMARY: Kerala Samajam Bengaluru South West Kudumba Sangam















