‘എസ് കെ പൊറ്റെക്കാട്ടിന്റെ സാഹിത്യം കഥ പറച്ചിലിന്റെയും എഴുത്തിന്റെയും സമ്മിശ്ര ആവിഷ്ക്കാരം’- ഡോ. എം സി അബ്ദുൾ നാസർ

ബെംഗളൂരു: കഥ പറയുന്ന പാരമ്പര്യവും കഥയെഴുത്തിന്റെ രീതിയുടെയും സമ്മിശ്ര ആവിഷ്ക്കാരമാണ് എസ് കെ പൊറ്റെക്കാട്ടിന്റെ രചനകൾ എന്ന് പ്രശസ്ത നിരൂപകനും കാലടി സർവ്വകലാശാലയിലെ അദ്ധ്യാപകനുമായ ഡോ. എം സി അബ്ദുൾ നാസർ പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യ സംവാദ പരിപാടിയിൽ എസ് കെ പൊറ്റെക്കാട്ടിന്റെ സമഗ്ര സംഭാവനകളെ വിലയിരുത്തി “മലയാള കഥാ ലോകത്തിന്റെ വർത്തമാനം'” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിചിത കഥ കേൾക്കാൻ ആരും താല്പര്യപ്പെടില്ല. അപരിചിതത്വം കഥ പറച്ചിലിന് അനിവാര്യമാണ്. പരിചിതമായതിനെ അപരിചിതമാക്കുന്നു എന്നതാണ് കഥ എഴുത്തിന്റെ സവിശേഷത. ഇത് രണ്ടും ചേർന്നതാണ് എസ് കെ പൊറ്റെക്കാട്ടിന്റെ കഥകൾ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ മലയാളത്തിലെ ആദ്യ കഥ ഒരു കള്ളന് പറ്റിയ അബദ്ധത്തെക്കുറിച്ചാണ്. അക്കാലത്തെ മറ്റൊരു കഥകൃത്തായ സുകുമാരൻ ബി എ എഴുതിയ കഥയും ഒരു മനുഷ്യന് പറ്റിയ അബദ്ധത്തെക്കുറിച്ചാണ്. ഒരാൾ എന്ത് കൊണ്ട് കള്ളനാകുന്നുവെന്നോ ഒരു സ്ത്രീ സ്വന്തം കൈക്കുഞ്ഞിനെ അപരിചിതന് നൽകി എന്ത് കൊണ്ട് രക്ഷപ്പെടുന്നു എന്നോ അല്ല, അതിലെ കൗതുകം മാത്രമായിരുന്നു മേല്പറഞ്ഞ ആദ്യകാല കഥകളുടെ പൊതു സ്വഭാവം.

1930 ആകുമ്പോഴേക്ക് ആ സ്ഥിതിക്ക് മാറ്റം വന്നു. എസ് കെ പൊറ്റെക്കാട്ട് കഥ എഴുതി തുടങ്ങിയത് 1930കളിലാണ്. 30കളിലെ സവിശേഷത മലയാളത്തിന്റെ നവോത്ഥാന എഴുത്തുകാർ എഴുതിത്തുടങ്ങിയ കാലമാണെന്നതാണ്. വൈക്കം മുഹമ്മദ് ബഷീറിനെയും, പൊൻകുന്നം വർക്കിയെയും, തകഴിയെയും, കാരൂരിനെയും, ലളിതാംബിക അന്തർജനത്തെയും പോലുള്ള എഴുത്തുകാരൊക്കെ എഴുതി തുടങ്ങുന്ന കാലമായിരുന്നു അത്. അവർ എഴുതിയത് മുഴുവൻ വിശപ്പിന്റെ കഥകൾ ആയിരുന്നു. വറുതിയുടെയും ആതുരതകളുടെയും കഥകൾ ആയിരുന്നു. ഒട്ടും പ്രസന്നമായിരുന്നില്ല ജീവിതാന്തരീക്ഷവും എഴുത്തിന്റെ അന്തരീക്ഷവും ഏറെക്കുറെ ദുരന്തപൂർണ്ണങ്ങളായ കഥകളാണ് എല്ലാവർക്കും പറയാനുണ്ടായിരുന്നത്. അത്രമേൽ കലുഷിതമായ ഒരു കാലമായിരുന്നു അത്. സ്വാഭാവികമായിട്ടും ആ കാലത്ത് കഥയെഴുതി തുടങ്ങിയ ഒരാൾ എന്ന നിലയ്ക്ക് പൊറ്റെക്കാട്ടിന്റെ കഥകളിലും ഇതു വരും. പൊറ്റെക്കാട്ടിന്റെ കഥകളിലുള്ള ഈ നവോത്ഥാന ആശയങ്ങൾ ഒരു അമ്മയ്ക്കു വേണ്ടി എഴുതിയിട്ടുള്ള കത്തുകളിൽ നിന്നാണ് എന്ന് പൊറ്റെക്കാട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോൾ തന്നെ പൊറ്റെക്കാട്ട് എഴുതിയ നവോത്ഥാന കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു അലൗകിക അന്തരീക്ഷം പൊറ്റെക്കാട്ടിന് എപ്പോഴും ഇഷ്ടമായിരുന്നു. കൂടാതെ മനോഹരമായ ഒരു കാല്പനിക അന്തരീക്ഷം എസ് കെ പൊറ്റെ ക്കാട്ടിന്റെ കഥകളിലൊക്കെയുണ്ട്. ആ കാല്പനിക അന്തരീക്ഷം ചെറിയക്കന്റെ കഥ പറച്ചിലിൽ നിന്നാണ് കടന്നു വന്നതെന്ന് എസ് കെ പൊറ്റെക്കാട്ട് തിരിച്ചറിയുന്നുണ്ടെന്നും അബ്ദുൾ നാസർ പറഞ്ഞു.

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഡെന്നിസ്പോൾ ആമുഖപ്രഭാഷണം നടത്തി. സി കുഞ്ഞപ്പൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം കെ ചന്ദ്രൻ മുഖ്യ അതിഥിയെ പൂച്ചെണ്ട് നൽകി ആദരിച്ചു. സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടി ഇ കലിസ്റ്റസ്‌, കെ ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.

സുധാകരൻ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പൊന്നമ്മ ദാസ്, അനിത മധു, പി ഗീത എന്നിവർ എസ് കെ പൊറ്റെ ക്കാടിന്റെ ഭ്രാന്തൻ നായ, നദീതീരത്തിൽ, കാട്ടുചെമ്പകം എന്നീ കഥകൾ യഥാക്രമം അവതരിപ്പിച്ചു. എസ് കെ പൊറ്റക്കാടിന്റെ പ്രശസ്ത കഥകളിൽ ഒന്നായ മെയിൽ റണ്ണർ എന്ന കഥയുടെ സമൂഹ വായനയിൽ അബ്ദുൽ അഹദ്, അബ്ദുൽ വാഹിദ്, സൗദ റഹിമാൻ, വി കെ സുരേന്ദ്രൻ, ഷീബ രാജൻ, ആർദ്ര രാജ്, ആര്യ സജീവ്, ദിവ്യ സുരേഷ്, സരസ്വതി രവീന്ദ്രൻ, ദോഷി മുത്തു, അനിത മധു, രതി സുരേഷ്, ഷൈനാ സുരേഷ് എന്നിവർ പങ്കെടുത്തു. സംഗീത രാമചന്ദ്രൻ, തങ്കമ്മ സുകുമാരൻ, ഉണ്ണികൃഷ്ണൻ അരിക്കത്ത്, അനിൽ മിത്രാനന്ദപുരം, കൽപ്പന പ്രദീപൻ എന്നിവർ കവിതകൾ ആലപിച്ചു. ഷമീമ, ദേവകി സഹദേവൻ, കെ കൃഷ്ണമ്മ എന്നിവർ എസ് ജാനകിയമ്മ പാടിയ പാട്ടുകൾ ആലപിച്ചു.
SUMMARY: Kerala Samajam Dooravani Nagar’s monthly literary discussion program

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories