തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയുമായി. 1,00,920 രൂപയായിരുന്നു ഇന്നലത്തെ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും സ്വർണവിലയില്‍ ഇടിവിന് കാരണമായി.
വൻ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം ഗ്രാമിന് 200 രൂപയുടെ നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും സ്വർണവില വീണ്ടും താഴേക്ക് പോവുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവിലെ വിലയിടിവ് തുടർന്നാല്‍ വരും ദിവസങ്ങളില്‍ പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്നാണ് റിപ്പോർട്ടുകള്‍.
SUMMARY: Gold rate is decreased















