മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ 16 മുതൽ അധിക ട്രെയിൻ സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള സർവീസുകൾക്കൊപ്പം ഒരു ട്രെയിൻ കൂടി ഉൾപ്പെടുത്തുന്നതോടെ യെല്ലോ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 13 ആയി ഉയരും.

യെല്ലോ ലൈനിലെ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നടപടി. അധിക ട്രെയിൻ ഉൾപ്പെടുത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന ഐ.ടി. മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. ഈ പാതയിലെ യാത്രക്കാരിൽ വലിയൊരു വിഭാഗം ഐ.ടി. ജീവനക്കാരാണ്. രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാൻ അധിക സർവീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

SUMMARY: Additional trains on Bengaluru Metro Yellow Line starting tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴഞ്ചേരി പുതിയ പാലം നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു

പത്തനംതിട്ട: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാല്‍...

എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്...

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ...

അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ...

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ...

പുലിയിറക്കം

ചെറുകഥ ◼️ കെ. ആർ. കിഷോർ മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത്...

Related Articles

Popular Categories