ഡൽഹി: പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ വിമാനം പുണെ വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ പുണെയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. രാവിലെ 9.04-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.
യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡിങ് ഗിയർ മടങ്ങാതെ പുറത്തുതന്നെ തുടരുന്നതായി പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തില്‍ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, എടിസിയുടെയും ഇൻഡിഗോയുടെയും സഹകരണത്തോടെ അഗ്നിശമന സേന, ആംബുലൻസുകള്‍, അടിയന്തര രക്ഷാസംഘങ്ങള്‍ എന്നിവരെ സജ്ജമാക്കുകയും ചെയ്തു.
SUMMARY: Technical glitch shortly after takeoff; IndiGo flight makes emergency return to Pune















