കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം 4.30ന് യൂണിവേഴ്സിറ്റിയിലെത്തി അനിൽകുമാർ വീണ്ടും ചുമതലയേറ്റത്. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും. സസ്പെൻഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേര്‍ന്നത്. രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് നിലപാടെടുത്തു.

അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹം ചുമതലയേറ്റു എന്ന തീരുമാനം നാളെ കോടതിയില്‍ അറിയിക്കാനാണ് ഇടതുപക്ഷ ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് തീരുമാനം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം വിസിയുടെ സാന്നിധ്യത്തിലാണ് പാസാക്കിയതെന്ന് ഇടത് പക്ഷ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ താന്‍ യോഗത്തില്‍ നിന്നിറങ്ങിയതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമ സാധ്യതയില്ലെന്നാണ് താല്‍ക്കാലിക വിസിയായ സിസ തോമസ് നിലപാട് സ്വീകരിച്ചത്.
SUMMARY: Kerala University Registrar KS Anilkumar takes charge again

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories