ബെംഗളൂരു: കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ലെൻസ്‌കേപ്പ് കേരള’ (Lenscape Kerala) ഫോട്ടോ പ്രദർശനം 27 ന് പാലസ് റോഡിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) നടക്കും.
കേരളത്തിന്റെ തനത് സംസ്കാരവും ഭൂപ്രകൃതിയും അടയാളപ്പെടുത്തുന്ന ബാലൻ മാധവൻ, എച്ച്.സതീഷ്, ശിവംഗ മേത്ത, അമിത്, സൗരഭ് ആനന്ദ് ചാറ്റർജി, സായിബാൽ ദാസ്, ഉമേഷ് ഗോഗന, മനോജ് അറോറ, ഐശ്വര്യ ശ്രീധർ, നടാഷ കട്ടാർ, ഹേമരഞ്ജിനി, കൗണ്ടയ സിൻഹ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. പ്രദർശനത്തിന്റെ ക്യുറേറ്റർ ഉമാ നായരാണ്. മാർച്ച് 1 വരെ പ്രദർശനം നീണ്ടുനില്‍ക്കും.
SUMMARY: Lenscape Kerala;Photo exhibition from 27
SUMMARY: Lenscape Kerala;Photo exhibition from 27















