ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം. അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലി കറങ്ങുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ അപ്പാർട്മെന്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങളാണു പ്രചരിച്ചത്.
Leopard Sighting Alert 🚨
A leopard 🐆 was sighted on Feb 2 at 2:10 AM near, Anjanapura, a residential area in south #Bengaluru close to #Bannerghatta National Park.
Residents urged to stay alert, especially during dawn & dusk.
Keep children and pets indoors. Share widely. pic.twitter.com/PXBtJHMUoh— Madhuri Adnal (@madhuriadnal) February 3, 2026
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രാത്രിയും പുലർച്ചെയും തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും നിർദേശമുണ്ട്.
SUMMARY: Leopard spotted near apartment in Bengaluru














