ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാനായി കമ്മീഷനെയും നിയമിക്കും. സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളും വര്‍ധിപ്പിക്കാനാണ് നിർദേശം.

ഭേദഗതി പാസാകുന്നതോടെ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. നിലവിലെ നിയമപ്രകാരം 2034-ന് മുമ്പ് സംവരണം നടപ്പിലാക്കാൻ കഴിയില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇത് 2029-ലെ തിരഞ്ഞെടുപ്പ് മുതൽ സാധ്യമാകും. 2011-ലെ സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള നിയോജകമണ്ഡല പുനർനിർണ്ണയത്തിനാണ് (Delimitation) ബിൽ ലക്ഷ്യമിടുന്നത്. ശേഷം വനിതകളുടെ സംവരണം മൂന്നിലൊന്നായി നിശ്ചയിക്കും. അതായത് 850ൽ മൂന്നിലൊന്ന് സീറ്റ് സ്‌ത്രീകൾക്കായിരിക്കും.

മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷന് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്‌ജിയാകും. ഒപ്പം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ഒരാളോ ഇതിൽ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതിൽ അംഗമായിരിക്കും.

എന്നാൽ, മണ്ഡല പുനർനിർണയം മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ നിർദേശിക്കുന്നത്. പക്ഷേ, സർക്കാർ ഇതിനോട് യോജിക്കുന്നില്ല. നിലവില്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്.
SUMMARY:Lok Sabha seats to be increased to 850; 273 for women; Women’s reservation from 2029

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

Related Articles

Popular Categories