അനധികൃത സ്വത്തുസമ്പാദനം; 12 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ സംസ്ഥാനവ്യാപകമായി കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, കലബുറഗി, ബീദര്‍, ബാഗല്‍ക്കോട്ട്, ചിത്രദുര്‍ഗ, ദാവണഗരെ, ഹാസന്‍, ഹാവേരി തുടങ്ങിയ ഇടങ്ങളിലായി 12 ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു പരിശോധന. 83 ലക്ഷംരൂപ അടക്കം നാലുകോടിയോളം വിലമതിക്കുന്ന സ്വത്തുകളും രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു.

ബെംഗളൂരു മല്ലസാന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ജി. മഞ്ജുനാഥ്, കര്‍ണാടക ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ വി. സുമംഗല, ബെംഗളൂരു മെട്രോ സ്ഥലമേറ്റെടുപ്പ് സര്‍വേയര്‍ എന്‍.കെ. ഗംഗാമാരി ഗൗഡ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന നടന്നത്. ബീദറില്‍ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ദൂലപ്പഹോസലെയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 83 ലക്ഷംരൂപയും 160 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇയാള്‍ വരവില്‍ കവിഞ്ഞ് 3.5 കോടിയോളംരൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.

ബാഗല്‍ക്കോട്ട് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ചേതന്‍ മലാജിയുടെ വീട്ടില്‍നിന്ന് അനധികൃതസ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഹാവേരിയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ അശോകിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍നിന്ന് സ്വര്‍ണം അടക്കം 1.35 കോടിയുടെ സ്വത്തുകള്‍ പിടിച്ചെത്തു. താലൂക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബസവേശിന്റെ വീട്ടില്‍നിന്ന് സ്വര്‍ണം ഉള്‍പ്പെടെ 1.67 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി.

ഹാസനില്‍ ആരോഗ്യവകുപ്പ് ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ജ്യോതി മേരി, ചിത്രദുര്‍ഗയില്‍ കൃഷി അസി. ഡയറക്ടര്‍ ചന്ദ്രകുമാര്‍, ഉഡുപ്പിയില്‍ ആര്‍ടിഒ ലക്ഷ്മിനാരായണന്‍, ദാവണഗരെയില്‍ കെആര്‍ഡിഎല്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജഗദീശ് തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടന്നു.

പിടിച്ചെടുത്തവയില്‍ കൃഷിഭൂമി, ഒന്നിലധികം പാര്‍പ്പിട, വാണിജ്യ സ്വത്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, അളവില്‍ കവിഞ്ഞ പണം എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: Lokayukta raids houses of government officials

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

Related Articles

Popular Categories