അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ അപകടം; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

കൊച്ചി: ജാസ്‌ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോർജ് ആണ് വാഹനമിടിച്ചത്. അപകടം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

പ്രതിയെ പിടിക്കാനായി പോയിട്ടുണ്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്ന ഉറപ്പായിരുന്നു ബുധനാഴ്ച ജാസ്ലിയയുടെ അധ്യാപകർക്കും സുഹൃത്തുക്കള്‍ക്കുമടക്കം നല്‍കിയ ഉറപ്പ്. എടവനക്കാട് സ്വദേശിയായ ജാസ്‌ലിന്റെ നാട്ടിലെ സുഹൃത്തുക്കളും മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചിരുന്നു.

ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ആലപ്പുഴ തുറവൂരിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

അപകടം നടക്കുമ്പോൾ സിറിയക്കിന്റെ സുഹൃത്ത് വിഷ്ണുവും കാറിൽ ഉണ്ടായിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്സ് കോളജിന് സമീപത്തുവച്ച്‌ ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്.

SUMMARY: Accident that resulted in the death of a 19-year-old woman in Angamaly; Lookout notice issued for the accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തി, ആക്രമണം; എഎപി നേതാവ് വെടിയേറ്റ് മരിച്ചു

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന്...

ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം; വിധാന സൗധ, വികാസ സൗധ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി...

നേപ്പാളിലെ മിന്നൽ പ്രളയം; 734 മരണം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734...

മൈസൂരു ദസറ: ഗജപടയുടെ പരിശീലനം ഇന്ന് തുടങ്ങും

മൈസൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിക്ക് നേതൃത്വം...

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: പമ്പയുടെ തീരങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ഉപരാഷ്ട്രപതി...

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

Related Articles

Popular Categories