ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം സ്വർണവുമായി മലയാളി വിമാനത്താവളത്തിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശി കെ.മജീദ് ആണ് അറസ്റ്റിലായത്. 4 ട്യൂബുകളിലായി പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വർണത്തിന്റെ സ്രോതസ്സ് കണ്ടെത്താനും സ്വർണക്കടത്തു റാക്കറ്റുമായി മജീദിനു ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Malayali man caught with gold worth Rs 1.37 crore at Bengaluru airport
SUMMARY: Malayali man caught with gold worth Rs 1.37 crore at Bengaluru airport
.
















