കാസറഗോഡ്: കെ.എസ്.ആർ.ടിസി ബസ്സുകളിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര നടപ്പാക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസറഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു. കാസറഗോഡ് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ സമരം തുടരുകയാണ്. സംസ്ഥാനത്തിന് ഉടനീളം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തിയാണ് പ്രതിഷേധിച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മെയ് 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്രയാണ് വാഗ്ദാനം ചെയ്തിരുന്നത്. അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു.
SUMMARY: Mahila Morcha protests against KSRTC’s free travel delays
















