ചെന്നൈ: മധുരയിലുള്ള തനിഷ്ക് ജൂവലറി ഷോറൂമില്‍ വൻ മോഷണം. 500 പവനോളം സ്വർണാഭരണങ്ങള്‍ കവർന്നതായാണ് പ്രാഥമിക വിവരം. കണക്കുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് തുറന്നത്. ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ.
വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, മുഖംമൂടി ധരിച്ച തിരിച്ചറിയാത്ത ഒരാള്‍ വ്യാഴാഴ്ച പുലർച്ചെ പിൻവാതിലിലൂടെ ഷോറൂമില്‍ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകള്‍ നടത്തിവരികയാണ്.
SUMMARY: Major heist at a jewellery store in Madurai; 500 sovereigns of gold ornaments stolen















