കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്.വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജെബിന്‍. ഇന്നലെ ഉച്ചയോടെ വിവരമറിഞ്ഞ കുടുംബം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ജെബിന്‍ എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് വീണത് എന്ന കാര്യം അവ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുന്ന ജുവൻ ഞായറാഴ്ച രാത്രി ഏഴരക്കും വിളിച്ചിരുന്നതായും തിങ്കളാഴ്ച പുലർച്ചെ അഞ്ചരക്ക് കൂട്ടുകാരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും വളരെ സാമർഥ്യം പുലർത്തിയിരുന്ന ജുവൻ, എൻ.യു.ജെ.എസിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എൻ.യു.ജെ.എസ് കൾച്ചറൽ കമ്മിറ്റി അംഗവുമായിരുന്നു. ജസീനയയാണ് മാതാവ്.
SUMMARY: Malayali student dies after falling from building in Kolkata
















