വിവിധ രാജ്യങ്ങളുടെ പുരാതനവും, അമൂല്യവുമായ 1,499 നാണയങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ബെംഗളൂരു മലയാളി 

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനവും അപൂർവവുമായ അമൂല്യ നാണയങ്ങളുടെ അതുല്യ ശേഖരത്തിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി മലയാളി യുവാവ്. പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം ശ്രീറാം നഗർ കിഴനാട്ട് തൊടി ഹൗസിൽ കെ.ടി. സുധീഷ് ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ നാണയശേഖരം എന്ന വിഭാഗത്തിലാണ് സുധീഷിന്റെ നേട്ടം അംഗീകരിക്കപ്പെട്ടത്. 2025 മെയ് 6-ന് കർണാടകയിൽ നടന്ന ചടങ്ങിലാണ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സുധീഷ് ശേഖരിച്ചിരിക്കുന്നത് ആകെ 1,499 നാണയങ്ങളാണ്. ഇവ 537 വ്യത്യസ്ത രാജ്യങ്ങൾ, ചരിത്രരാഷ്ട്രങ്ങൾ, രാഷ്ട്രീയ ഘടകങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്. നിലവിലുള്ള ഐക്യരാഷ്ട്രസഭാംഗ രാജ്യങ്ങളുടെ നാണയങ്ങൾക്കൊപ്പം ഇന്ന് നിലവിലില്ലാത്ത രാജ്യങ്ങൾ, ലയിച്ച രാജ്യങ്ങൾ, ഇല്ലാതായ രാഷ്ട്രങ്ങൾ, ദ്വീപുകൾ, വിദേശ അധീനപ്രദേശങ്ങൾ, സാമ്രാജ്യങ്ങൾ, സംസ്ഥാനങ്ങൾ , കോളനികൾ തുടങ്ങി വിവിധ കാലഘട്ടങ്ങളിലെയും പ്രദേശങ്ങളിലെയും നാണയങ്ങളും ശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

വർഷങ്ങളുടെ അധ്വാനവും ഗവേഷണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപൂർവ നാണയങ്ങൾ കണ്ടെത്താനുള്ള നിരന്തര പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു. ഓരോ നാണയവും അതത് രാജ്യങ്ങളുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സാമൂഹിക പൈതൃകത്തിന്റെയും പ്രതീകമാണെന്നും, സുധീഷിന്റെ ശേഖരം മനുഷ്യചരിത്രത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന അമൂല്യ സമാഹാരമാണെന്നും സംഘടന വിലയിരുത്തുന്നു.

നാണയങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കൃത്യമായി രേഖപ്പെടുത്തി സംരക്ഷിച്ചിരിക്കുന്ന ഈ ശേഖരം ഭാവിതലമുറകൾക്കും ഗവേഷകർക്കും പ്രയോജനകരമാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ നാണയങ്ങളെ ഒരുമിച്ച് സംരക്ഷിച്ച ഈ നേട്ടത്തിലൂടെ നാണയശേഖരണ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി സുധീഷ് കെ.ടി. അന്തർദേശീയ അംഗീകാരം നേടിയിരിക്കുകയാണ്. ലോക റെക്കോർഡിലൂടെ ഇന്ത്യൻ നാണയശേഖരണ രംഗത്തിനും അഭിമാനകരമായ ഒരു നേട്ടമാണ് കൈവന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചരിത്രത്തിന്റെയും നാണയശാസ്ത്രത്തിന്റെയും അമൂല്യ സാക്ഷ്യങ്ങളായ ഈ നാണയ ശേഖരം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുകവഴി മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സുധീഷ് .കമ്മനഹള്ളിയിൽ യൂറിഡൈസ് ഇൻഷുറൻസ് അഡ്വൈസറി എന്ന  സ്ഥാപനം നടത്തുന്ന സുധീഷ് ബെംഗളൂരു ആർ.ടി. നഗർ കനകനഗറിലാണ് താമസിക്കുന്നത്. കേരളസമാജം അടക്കമുള്ള മലയാളി സംഘടനകളിലും സജീവമാണ്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച്‌...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര്...

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി: രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്കും കോക്രോച്ച്‌ ജനതാ...

വീണ സേവനമൊന്നും നല്‍കിയിട്ടില്ല, പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് കേസില്‍ വീണ തൈക്കണ്ടിയ്ക്ക് കുരുക്കായി സിഎംആര്‍എല്‍...

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. ദീപ്കെ തന്നെയാണ്...

Related Articles

Popular Categories