ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ബഹുമതി സമ്മാനിച്ചു. പത്മഭൂഷണ്‍ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസും പി. നാരായണനും ബഹുമതി ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പത്മഭൂഷണ്‍ അര്‍ഹനായ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗായിക അല്‍ക യാഗ്‌നിക്കിനും രാഷ്ട്രപതി ബഹുമതി സമ്മാനിച്ചു.
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്.
1998-ല്‍ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നല്‍കി ആദരിച്ചു. പത്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വര്‍ഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.
SUMMARY: Mammootty receives Padma Bhushan award; second batch of Padma awards distributed















