മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ – സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുക. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണം ഉണ്ടാകും. 2022 – 2023ൽ ഈ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 16,500 കോടി രൂപയായിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പഠനത്തിൽ എസ്റ്റിമേറ്റ് തുക 27,000 കോടി രൂപയായി ഉയർന്നു.

ബെംഗളൂരുവിൻ്റെ വികസനത്തിനൊപ്പം നഗരത്തിലെ ഗതാഗഗത സംവിധാനം സുഗമമാകുന്നതിനും പുതിയ ലൈൻ സഹായകരമാകുമെന്ന നിഗമനത്തിലാണ് ബിഎംആർസിഎൽ. ടെൻഡർ നടപടികൾക്ക് ബിഎംആർസിഎൽ നീക്കം ആരംഭിച്ചു. ഹെബ്ബാൾ – സർജാപുര പാത യാഥാർഥ്യമായാൽ ബെംഗളൂരുവിലെ പ്രധാന പ്രദേശങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാകും. 28 സ്റ്റേഷനുകൾ പുതിയ ലൈനിൽ ഉണ്ടാകും.

പദ്ധതിയുടെ ഭാഗമായി ഭൂഗർഭ – എലിവേറ്റഡ് ലൈനുകൾ ഉണ്ടാകും. എലിവേറ്റഡ് റൂട്ട് സർജാപുർ മുതൽ കോറമംഗല മൂന്നാം ബ്ലോക്ക് വരെയുണ്ടാകും. ഈ ഭാഗത്ത് 15 സ്റ്റേഷനുകൾക്കാണ് സാധ്യത. ഭൂഗർഭ പാതയിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടും.

TAGS: BENGALURU | NAMMA METRO
SUMMARY: Metro phase three gets cabinet nod

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ...

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

Related Articles

Popular Categories