ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി. സിറാജിനേയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് മുഖ്യ രക്ഷാധികാരിയാണ്. മൈസൂർ റോഡ് കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗമാണ് കൺവീനർമാർ, കോർഡിനേറ്റർമാർ, വിവിധ സബ് കമ്മിറ്റികൾ തുടങ്ങി 90 അംഗ സ്വാഗത കമ്മിറ്റിക്ക് രൂപം നൽകിയത്.
2026 ജനുവരി 24 ന് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി കോളജ് ക്യാമ്പ ലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.അഡ്വ പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എംപയർ, മുഹമ്മദ് തൻവീർ, കെ.എച്ച് ഫാറൂഖ്, എ.കെ.അശ്റഫ് ഹാജി, എം. സി. ഹനീഫ്, റഹീം അനുഗ്രഹ ,ഡോ: സലീം, സക്കീർ ഐറിസ് തുടങ്ങിയവർ വൈസ് ചെയർമാൻമാരും പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, ടി.പി. മുനീറുദ്ദീൻ, ശംസുദീൻ കൂടാളി,പി.എം. മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി, ആസിഫ് ഇഖ്ബാൽ, അബ്ദുല്ല ആയാസ്, ബഷീർ ഇംപീരിയൽ ,ബഷീർ എ.ബി.സാക്കിർ എം.കെ, സഈദ് ഫരീക്കോ, സി.കെ. നൗഷാദ്, ശബീർ ടി.സി തുടങ്ങിയവർ കൺവീനർമാരുമാണ്.വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ കർണാടകയിലേയും കേരളത്തിലേയും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളും വ്യക്തിത്വങ്ങളും പങ്കെടുക്കും.
SUMMARY: MMA 90th Anniversary














