ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ, കൂടാളി ശാഖ മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവരുടെ സഹകരണത്തോടെ കണ്ണൂര്‍ കൂടാളിയില്‍ റിലീഫ് വിതരണ പരിപാടികളും ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. പി. താഹിർ ഉദ്ഘാടനം നിർവഹിച്ചു. ടി. പി. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. സുഹൈൽ വാഫി മുഖ്യ പ്രഭാഷണം നടത്തി. വിവിധ റിലീഫ് വിതരണങ്ങൾ കെ. നൗഷാദ്, ഷഹദ് കെ. പി., നസീർ കെ. എന്നിവർ ഏറ്റുവാങ്ങി. ടി. വി. അഷ്റഫ് ഹാജി, ടി. പി. അബ്ദുൽ റസാഖ് ഹാജി, സിയാഉദീൻ ബാഖവി, കെ. പി. ബാലകൃഷ്ണൻ, സിയാദ് കെ. എന്നിവർ സംഘടിച്ചു. ടി. പി. ത്വാഹ മാസ്റ്റർ സ്വാഗതവും ടി. വി. ഹാരിസ് നന്ദിയും പറഞ്ഞു.
SUMMARY: MMA Ramadan Relief Distribution















