സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്.

പൈതൃകം (1993), കാരുണ്യം (1997), മാനസം (1997) അയാൾ കഥയെഴുതുകയാണ് (1998), ഇംഗ്ളീഷ് മീഡിയം (1999), തിളക്കം (2003) ദേശാടനം, എന്നിവ മോഹനകൃഷ്ണൻ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. ‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് , ലക്ഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here