നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി. ബെംഗളൂരുവിനു പുറമേ തീരദേശ, വടക്കന്‍ കര്‍ണാടകയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഒട്ടേറെ പേർ പങ്കാളികളായി. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരായി മുദ്രാവാക്യങ്ങളുയർത്തിയും പ്ലക്കാർഡുകളേന്തിയുമാണ് വിദ്യാർഥികൾ അണിനിരന്നത്. ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക ഹൈക്കോടതിക്കുമുൻപിൽ അഭിഭാഷകർ പ്രകടനം നടത്തി. വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.എൻ.എസ്.യു.ഐ.യും യൂത്ത് കോൺഗ്രസും ചേർന്ന് ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബെംഗളൂരുവിലെ ഫ്രീഡം പാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളും യുവജന പ്രവർത്തകരും പങ്കെടുത്തു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും സമാന പ്രതിഷേധങ്ങൾ നടന്നു. ഹുബ്ബള്ളിയിൽ വിദ്യാർഥികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കിംസ് മെഡിക്കൽ കോളേജിനുമുൻപിൽ പ്രതിഷേധപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിക്കാൻ ശ്രമം നടത്തി. പക്ഷേ, പോലീസ് പ്രവർത്തകരെ തടയുകയും കോലങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിന് കാരണമായി.

കലബുറഗിയിൽ ഡെമോക്രാറ്റിക് തോട്ട് ഫോറം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മംഗളൂരുവിലെ ഹമ്പന്‍കട്ടയിലും മാര്‍ച്ച് നടന്നു.ചിലയിടങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയമായും ചൂടുപിടിക്കുകയാണ്. കോൺഗ്രസും ബിജെപിയും വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തൽ തുടരുകയാണ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ, വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
സംഭവങ്ങളിൽ നിയമ-സമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായാണ് നടന്നതെന്നും പോലീസ് അറിയിച്ചു.
SUMMARY: NEET exam controversy; Protests strong across Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു, എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും...

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

Related Articles

Popular Categories